Sunday, January 4, 2026

ബന്ധുവിന്റെ ജ്വല്ലറിയിൽ ജോലി ചെയ്യാൻ താത്പര്യമില്ല ! പറയാൻ മടി; സൂറത്തിൽ സ്വന്തം കൈ വിരലുകൾ മുറിച്ച് യുവാവ്

ബന്ധുവിന്റെ വജ്ര ജ്വല്ലറിയിൽ ജോലി ചെയ്യാൻ താത്പര്യമില്ലാത്തതിനാൽ സ്വന്തം വിരലുകൾ മുറിച്ച് യുവാവ്. ബന്ധുവിന്റെ സ്ഥാപനത്തിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യാൻ താല്പര്യമില്ലാത്തത് തുറന്നു പറയാൻ മടിച്ചാണ് മായുർ താരാപര എന്ന യുവാവ് വിരലുകൾ മുറിച്ചുമാറ്റിയത്. ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ റോഡിൽ ബോധരഹിതനായി വീണുവെന്നും ബോധം വീണപ്പോൾ വിരലുകൾ കാണാനില്ലെന്നുമായിരുന്നു യുവാവിന്റെ മൊഴി. സാത്താൻ സേവ പോലുള്ളവയ്ക്കായി യുവാവിന്റെ വിരലുകൾ മുറിച്ചതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.

സമീപത്തെ കടയിൽ നിന്നും മൂർച്ഛ കൂടിയ കത്തി വാങ്ങിയതായി യുവാവ് പൊലീസിനോട് പറഞ്ഞു. ആളൊഴിഞ്ഞ പ്രദേശം നോക്കി റോഡരികിൽ വാഹനം നിർത്തിയ ശേഷം യുവാവ് കത്തിയുപയോ​ഗിച്ച് വിരലുകൾ മുറിക്കുകയായിരുന്നു. മുറിച്ചെടുത്ത നാല് വിരലുകൾ കവറിൽ കെട്ടി വലിച്ചെറിഞ്ഞു .പോലീസ് നടത്തിയ തിരച്ചിലിൽ മൂന്ന് വിരലുകൾ കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles