Saturday, December 27, 2025

അലങ്കാര സസ്യം മാത്രമല്ല! ആരോഗ്യഗുണങ്ങളുമുണ്ട് ഈ മല്ലിയിലയ്ക്ക്,അറിയാം മല്ലിയിലയില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ

മലയാളികൾ ഉൾപ്പടെയുള്ള ആളുകളുടെ അടുക്കളയിലെ പ്രധാനപ്പെട്ട സസ്യമാണ് മല്ലിയില.അലങ്കാരത്തിനും മറ്റും മാത്രമായിരിക്കാം നാം മല്ലിയില ഉപയോഗിക്കുന്നത്. എന്നാൽ ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളും കൂടെ ഉണ്ടെന്ന് നാം അറിയേണ്ടതുണ്ട്. എന്നാല്‍ മല്ലിയില ഉപയോഗിക്കുന്നതിന് മുമ്പ് ഇലകള്‍ നന്നായി കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം മല്ലിയിലയില്‍ മണ്ണിന്റെ കണികകള്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇത് ഭക്ഷണത്തിലൂടെ ഉള്ളില്‍ കടന്നാല്‍ അത് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്താം. അതിനാല്‍ നന്നായി കഴുകിയ ശേഷം മാത്രമേ മല്ലിയില ഉപയോഗിക്കാവൂ.

മല്ലിയിലയുടെ ആരോഗ്യ ഗുണങ്ങള്‍

മല്ലിയില ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ അല്‍ഷിമേഴ്‌സ് രോഗം തടയാന്‍ ഗുണം ചെയ്യും. മല്ലിയിലയില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ കാണപ്പെടുന്നു. അതിനാല്‍ സന്ധിവേദന മാറാനും വളരെ ഉപയോഗപ്രദമാണ്. വായ്പ്പുണ്ണ് മാറുന്നതിനും മല്ലിയില ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി സെപ്റ്റിക് ഗുണങ്ങള്‍ വായിലെ മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടുത്താന്‍ സഹായിക്കുന്നു.
നാഡീവ്യൂഹത്തെ സജീവമാക്കുന്നതിനും മല്ലിയില ഏറെ ഗുണം ചെയ്യും. മുഖക്കുരു, കറുത്ത പാടുകള്‍, വരണ്ട ചര്‍മ്മം തുടങ്ങിയ ചര്‍മ്മ സംബന്ധമായ പല രോഗങ്ങള്‍ മാറാന്‍ ഇത് ഗുണം ചെയ്യും.
പച്ചമല്ലി വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ചെടുക്കുക. രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിച്ചാല്‍ മൂത്രത്തില്‍ കല്ലിന്റെ പ്രശ്‌നമുളളവരുടെ രോഗം മാറും , വയറ്റിലെ കല്ലുകള്‍ മൂത്രത്തിലൂടെ പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്.

Related Articles

Latest Articles