Tuesday, December 23, 2025

ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നത്; നമ്മുടെ സങ്കടം പറയാം എന്നേയുള്ളുവെന്ന് നടൻ റിയാസ് ഖാൻ

നടൻ ബാലയുടെ രോഗാവസ്ഥയെ കുറിച്ച് പ്രതികരിച്ച് കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നടൻ റിയാസ് ഖാൻ. ഒരാളുടെ ആരോഗ്യം സൂക്ഷിക്കേണ്ടത് അയാള്‍ തന്നെയാണ്. ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നതെന്നും റിയാസ് ഖാൻ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നൽകുകയായിരുന്നു നടൻ.

നമ്മള്‍ ജീവിക്കുന്നത് സ്വന്തം ശരീരത്തിനകത്താണ്. അതുകൊണ്ട് നമ്മുടെ ശരീരം ഭദ്രമായി സൂക്ഷിക്കണമെന്ന് റിയാസ് ഖാൻ പറയുന്നു. ഒരു പ്രശ്‍നം വന്നാല്‍ അവര്‍ തന്നെയാണ് സഹിക്കുന്നത്. ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നത്. നമ്മുടെ സങ്കടം പറയാം എന്നേയുള്ളൂ. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുക എന്നേ എനിക്ക് പറയാനുള്ളൂവെന്നും അഭിമുഖത്തിൽ റിയാസ് ഖാൻ പറഞ്ഞു. ഒരു ഫങ്ക്ഷന് പോയാല്‍ എത്ര ആസിഡ് അകത്തുകയറ്റിയതിന് ശേഷമാണ് രാവിലെ നമ്മള്‍ കണ്ണ് തുറക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ശരീരത്തിനകത്ത് നടക്കുന്നത് എന്തെന്ന് അറിഞ്ഞാല്‍ എല്ലാവരും ഞെട്ടും. ഒരു അഭിമുഖത്തില്‍ എല്ലാ കാര്യങ്ങളും പറയാൻ ആകില്ലെന്നും വേറെ ഇനി ആരും ഇങ്ങനെ ആകേണ്ട എന്നേ എനിക്ക് പറയാനുള്ളൂ എന്നും റിയാസ് ഖാൻ പറഞ്ഞു.

Related Articles

Latest Articles