കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും തൊടുക്കാനാവുന്ന സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക് വ്യോമ താവളങ്ങൾക്ക് നേരെ ഭാരതം ബ്രഹ്മോസ് പ്രയോഗിച്ചിരുന്നു. 15 ബ്രഹ്മോസ് മിസൈലുകളായിരുന്നു ഇന്ത്യ തൊടുത്ത് വിട്ടത് .സുഖോയ് 30 എംകെഐ ഫൈറ്റര്‍ ജെറ്റുകളില്‍നിന്നുള്ള ബ്രഹ്‌മോസുകള്‍ ഉപയോഗിച്ചാണ് പാക്കിസ്താനിലെ വ്യോമതാവളങ്ങള്‍ ഇന്ത്യ തകര്‍ത്തത്. പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ 20 ശതമാനവും തകർന്നു. ഇതോടെയാണ് ആണവായുധ ഭീഷണി പോലും ഒരു ഘട്ടത്തിൽ മുഴക്കിയ പാകിസ്ഥാൻ വെടിനിറുത്തൽ അപേക്ഷയുമായി ഭാരതത്തിന്റെ കാലുപിടിക്കാൻ വന്നത്.
ഇപ്പോൾ ഈ അതിവേഗ ക്രൂയിസ് മിസൈലിന്റെ ദൂരപരിധി 800 കിലോമീറ്ററാക്കാന്‍ ഒരുങ്ങുകയാണ് പ്രതിരോധഗവേഷകര്‍. ഇതിന്റെ ആദ്യ പരീക്ഷണങ്ങള്‍ കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു. 290 കിലോമീറ്ററായിരുന്നു ആദ്യ പരീക്ഷണസമയത്ത് ബ്രഹ്‌മോസിന്റെ ദൂരപരിധി. എന്നാല്‍ മിസൈലിന്റെ വിപുലീകരിച്ച പതിപ്പുകളില്‍ ഇത് 350 മുതല്‍ 400 കിലോമീറ്റര്‍ വരെയാണ്. എട്ടു മീറ്ററിലേറെ നീളമുള്ള ബ്രഹ്‌മോസിന്റെ ഭാരം 3000 കിലോഗ്രാമാണ്.കരയില്‍നിന്ന് വിക്ഷേപിക്കുന്ന ബ്രഹ്‌മോസ് മിസൈലുകളേക്കാള്‍ ഭാരം കുറഞ്ഞവയാണ് വിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കുന്നവ. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയുടെ അഭിമാനമായി മാറിയ ബ്രഹ്‌മോസ് ക്രൂയിസ് മിസൈലില്‍ താല്‍പര്യമറിയിച്ചെത്തിയത് 18 രാജ്യങ്ങളാണ്.
ഇന്ത്യൻ പ്രതിരോധ സ്ഥാപനമായ ഡിആർഡിഓ യും റഷ്യൻ പ്രതിരോധ സ്ഥാപനമായ എൻപിഓഎ ഉം സംയുക്തമായാണ് രൂപീകരിച്ച ബ്രഹ്മോസ് കോർപറേഷൻ ആണ് ഈ മിസൈൽ നിർമിച്ചെടുത്തത്]റഷ്യയുടെ തന്നെ [പി-800] ക്രൂയിസ് മിസൈലിനെ ആധാരമാക്കി ആണ് ഇത് നിർമിച്ചിരിക്കുന്നത്. ബ്രഹ്മോസ് എന്ന പേര് വന്നത് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകൾ ചേർത്താണ്.ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലായി ബ്രഹ്മോസ് മിസൈൽ കണക്കാക്കപ്പെടുന്നു.
മിസൈലിന്റെ പരമാവധി വേഗത മാക് 2.8 മുതൽ 3.0 വരെ ആണ്. ഒരു മാക് എന്നത് 1,225.1 km/h ആണ്.

