Saturday, October 17, 2026

സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം ! സ്ത്രീയടക്കം രണ്ട് പേർ അറസ്റ്റിൽ

ബോളിവുഡ് താരം സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഇരുപത്തിമൂന്നുകാരനും ഒരു സ്ത്രീയുമാണ് പിടിയിലായത്. ഛത്തീസ്ഗഢ് സ്വദേശി ജിതേന്ദ്ര കുമാർ ഹർദയാൽ സിംഗ് (23), ഒരു സ്ത്രീ എന്നിവരാണ് അറസ്റ്റിലായതെന്ന് ബാന്ദ്ര പോലീസ് സ്ഥിരീകരിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആദ്യ സംഭവം. അപ്പാർട്മെന്റിന് പുറത്തെത്തിയ സ്ത്രീ സൽമാനെ കാണാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് സുരക്ഷാ ജീവനക്കാർ വ്യക്തമാക്കിയതോടെ ഇവർ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു. ഇതേത്തുടർന്നാണ് സുരക്ഷാ ജീവനക്കാർ ഇവരെ പിടികൂടി പോലീസിന് കൈമാറിയത്

ചൊവ്വാഴ്ച രാവിലെയാണ് അടുത്ത സംഭവം ഉണ്ടായത്. സൽമാന്റെ അപ്പാർട്ട്മെന്റിന് ചുറ്റും അപരിചിതനായ ഒരു വ്യക്തിയെ സംശയാസ്പദമായ രീതിയിൽ കണ്ടത് സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. അകത്തേക്ക് കടക്കണമെന്ന് ഇയാൾ ആവശ്യവും ഉന്നയിച്ചു. എന്നാൽ, ഇത് അനുവദിക്കാൻ സുരക്ഷാ ജീവനക്കാർ തയ്യാറാകാതെ വന്നതിന്റെ ദേഷ്യത്തിൽ സ്വന്തം മൊബൈൽ ഫോൺ നിലത്തെറിഞ്ഞ് നശിപ്പിച്ചതിന് ശേഷം ഇയാൾ ഇവിടെ നിന്ന് പോകുകയും രാത്രിയോടെ വീണ്ടും തിരിച്ചെത്തുകയും ചെയ്തു. അപ്പാർട്മെന്റിലെ ഒരു താമസക്കാരന്റെ കാറിന് പിന്നിൽ ഒളിച്ച് ഗേറ്റിലൂടെ അകത്തേക്ക് കടന്ന ഇയാളെ പോലീസും സുരക്ഷാ ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു.

Related Articles

Latest Articles