കായംകുളം:കെ.എസ്.ആർ.ടി.സി ബസിലെ വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും നഗ്‌നത പ്രദർശിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിൽ.മാവേലിക്കര കണ്ണമംഗലം മറ്റം വടക്ക് തോട്ടു കണ്ടത്തിൽ വീട്ടിൽ ആൽബർട്ട് പൗലോസി(34)നെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് 4.40ന് കായംകുളത്തു നിന്നും താമരക്കുളത്തിന് പോയ ബസിലായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന ഇയാൾ നഗ്‌നത പ്രദർശിപ്പിച്ച് അപമര്യാദയായി പെരുമാറി. തുടർന്ന് കണ്ടക്ടർ ബഹളം വെക്കുകയും യാത്രക്കാർ കാര്യം തിരക്കിയപ്പോൾ ആൽബർട്ട് ബസിൽനിന്ന് ഇറങ്ങി ഓടുകയുമായിരുന്നു. ഒളിവിൽ പോയ ഇയാളെ മാവേലിക്കരയിൽ നിന്നാണ് പിടികൂടിയത്.

