Sunday, December 28, 2025

നഴ്സറിയിലെത്തിയത് മദ്യവുമായി; സ്നാക്സിനൊപ്പം സഹപാഠികൾക്ക് മദ്യം വിളമ്പി പെൺകുട്ടി

മിഷിഗൺ: മിഷിഗണിലെ ഒരു സ്കൂളിലെ നഴ്‌സറി വിദ്യാർത്ഥികൾ കാണിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും. കാരണം കുട്ടികൾ ചേര്‍ന്ന് ഒരു കുപ്പി ആൽക്കഹോൾ അടങ്ങിയ പാനീയം കുടിച്ച് തീർത്തതാണ് കാരണം. നഴ്സറിയിലെ ഒരു പെൺകുട്ടിയാണ് മദ്യവുമായെത്തിയത്. പെൺകുട്ടി ഇത് കൂട്ടുകാര്‍ക്ക് സ്നാക്സിനൊപ്പം വിതരണം ചെയ്തു.

വെള്ളിയാഴ്ചയാണ് സംഭവം. ലിവോണിയയിലെ ഗ്രാൻറ് റിവര്‍ അക്കാദമിയിലാണ് പെൺകുട്ടി കൂട്ടുകാർക്കായി സ്പെഷ്യൽ ഡ്രിങ്ക് കൊണ്ടുവന്നത്. ചിലര്‍ നാല് സിപ്പ് വരെ എടുത്തു. തന്റെ മകൾ നാല് സിപ്പ് എടുത്തെന്നും വയറുവേദനയായി എന്നുമാണ് വിദ്യാര്‍ത്ഥികളിലൊരാളുടെ രക്ഷിതാവ് പ്രതികരിച്ചത്.

10 ശതമാനം ആൽക്കഹോൾ അടങ്ങിയ പാനീയമാണ് കുട്ടികൾ കുടിച്ചത്. കുട്ടികൾ ക്ലാസിലേക്ക് എന്തെല്ലാമാണ് കൊണ്ടുവരുന്നതെന്ന് തങ്ങൾ സസൂക്ഷം നിരീക്ഷിക്കാറുണ്ടെന്നും എന്നാൽ ഇത് ദൗര്‍ഭാഗ്യകരമാണെന്നും സ്കൂൾ അധികൃതര്‍ പ്രസ്താവനയിൽ പറഞ്ഞു. മുതിര്‍ന്നവര്‍ കഴിക്കുന്ന ഇത്തരം പാനീയങ്ങൾ കുട്ടികൾക്ക് അനുയോജ്യമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles