തൃശൂർ: എലൈറ്റ് ആശുപത്രിയിൽ പിരിച്ചുവിട്ട രണ്ടു നേഴ്സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്.യുഎൻഎ നടത്തിയ സമരത്തിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടിയായാണ് നേഴ്സുമാർക്ക് എതിരെ പിരിച്ചുവിടൽ നടപടി സ്വീകരിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്.
മിനിമം സ്റ്റാഫിനെ നിർത്തി ബാക്കിയുള്ള ജീവനക്കാരാണ് പണിമുടക്കുന്നത്. പ്രൊബേഷൻ പിരീഡിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ പ്രവർത്തനം മോശമായതിനാൽ ഒഴിവാക്കുകയാണ് ഉണ്ടായതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പിരിച്ചുവിട്ട വരെ തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജീവനക്കാർ അറിയിച്ചു.