Sunday, May 26, 2024
spot_img

‘എ വോക്ക് അപ് ദി ഹില്‍ ലിവിങ് വിത്ത് വീപ്പിള്‍ ആന്‍ഡ് നെയ്ചര്‍’;വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു

വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു. ‘എ വോക്ക് അപ് ദി ഹില്‍ ലിവിങ് വിത്ത് വീപ്പിള്‍ ആന്‍ഡ് നെയ്ചര്‍’ എന്ന പേരിലാണ് മാധവ് ഗാഡ്ഗിലിന്റെ ഓര്‍മക്കുറിപ്പുകള്‍ പുറത്തിറങ്ങുന്നത്.

പരിസ്ഥിതി പ്രവര്‍ത്തകന്‍, പരിസ്ഥിതി വിദഗ്ധന്‍ എന്നീ നിലകളിലേക്കുള്ള മാധവ് ഗാഡ്ഗിലിന്റെ യാത്ര പുസ്തകത്തിലുണ്ടാകും. പടിഞ്ഞാറന്‍ തീരത്തെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള ജീവിതം, പശ്ചിമഘട്ടത്തെ തോട്ടം കൃഷി, മണിപ്പൂരിലെയും മഹാരാഷ്ട്രയിലെയും ഗോത്രവര്‍ഗക്കാര്‍ക്കൊപ്പമുള്ള കാലഘട്ടം തുടങ്ങിയവയെല്ലാം മാധവ് ഗാഡ്ഗിൽ ഓര്‍മക്കുറിപ്പില്‍ പറയുന്നുണ്ട്. എട്ട് ഇന്ത്യന്‍ ഭാഷകളിലാണ് പുസ്തകം പുറത്തിറക്കുന്നത്. ഓഗസ്റ്റിൽ വിപണിയിലെത്തുന്ന പുസ്തകം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യാസ് അലെന്‍ ലെയ്ന്‍ ഇംപ്രിന്റാണ് പ്രസിദ്ധീകരിക്കുന്നത്.

Related Articles

Latest Articles