നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ കല്പിത സർവകലാ ശാല പദവി ലഭിച്ചതിന്റെ പതിനഞ്ചാമത് വാർഷിക ദിനാഘോഷങ്ങൾക്കും 2023 -24 അക്കാഡമിക സെഷനും നാളെ (സെപ്റ്റംബർ 4 ) തിരി തെളിയും. നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ക്യാമ്പസ്സിലെ ഹിൽടോപ് ഓഡിറ്റോറിയത്തിൽ രാവിലെ പതിനൊന്നു മണിക്കാണ് ഉദ്‌ഘാടന ചടങ്ങ് നടക്കുക. തമിഴ്നാട് ക്ഷീര വികസന വകുപ്പ് മന്ത്രി റ്റി. മനോ തങ്കരാജ് മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ അദ്ദേഹം വിതരണം ചെയ്യും.
അക്കാഡമിക – സാമൂഹ്യ രംഗത്തെ പ്രമുഖറെ ചടങ്ങിൽ ആദരിക്കും. റ്റി. മനോ തങ്കരാജിനെ ഡോ .എ പി മജീദ് ഖാനും ,ബിഷപ്പ് പീറ്റർ റെമിജിയസിനെ ഡോ .ആർ പെരുമാൾ സ്വാമിയും, റിട്ട. റവ. ഡോ.ജെയിൻ ഡി പ്രകാശിനെ എം എസ് ഫൈസൽ ഖാനും , ജി. വിജയ രാഘവനെ ഡോ. സലിം ഷഫീഖും, ഡോ. എൻ . രാധാകൃഷ്ണനെ ഷബിനം ഷഫീഖും, എസ്.എൻ രഘു ചന്ദ്രൻ നായരെ ഡോ .എ കെ കുമാര ഗുരുവും, നനൂ വിശ്വനാഥിനെ നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ രജിസ്ട്രാർ ഡോ. പി തിരുമാൾവലവനും യഥാക്രമം ആദരിക്കും. അദ്ദേഹം തന്നെ ചടങ്ങിൽ കൃതജ്ഞതയും രേഖപ്പെടുത്തും

