തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ സഭയിലെ സത്യഗ്രഹത്തെ പരിഹസിച്ച മന്ത്രി വി.ശിവൻകുട്ടിയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധം നടത്തിയിട്ടുണ്ട്. എന്നാൽ ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ലെന്നാണ് വി.ശിവൻകുട്ടി പ്രതിപക്ഷത്തെ പരിഹസിച്ചത്. ഇത് എവിടുത്തെ സമരമാണെന്നും മന്ത്രി ചോദിച്ചു. ഇതിനെതിരെയാണ് മന്ത്രിക്ക് നേരെ ട്രോൾ മഴയുടെ പ്രവാഹം ഉണ്ടായിരിക്കുന്നത്.
2015ല്‍ മന്ത്രി വി.ശിവൻകുട്ടി സഭയിൽ പ്രതിഷേധിക്കുന്നതും മേശയുടെ പുറത്ത് കയറി നിൽക്കുന്നതിന്റെയും ചിത്രം പങ്കു വച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഓ അംബ്രാ …. ഞങ്ങടെ ഓർമ്മശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ എന്ന് പരിഹസിച്ചു കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേരാണ് ഇപ്പോൾ ഇതിനു താഴെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

