Friday, November 6, 2026

പോക്‌സോ കേസ് അതിജീവിതയെ കണ്ടെത്തി; പേട്ടയിൽ നിന്നും കാണാതായ 15 വയസ്സുകാരി കണിയാപുരത്ത്

തിരുവനന്തപുരം :വീട്ടിൽ നിന്ന് ഇന്ന് രാവിലെയാണ് പോക്‌സോ കേസ് അതിജീവിതയായ പെൺ കുട്ടിയെ കാണാതായത്.ഇതിന് പിന്നാലെ പെൺകുട്ടിയുടെ ‘അമ്മ പോലീസിൽ പരാതി നൽകിയിരുന്നു.15 വയസ്സുള്ള കുട്ടിയെയാണ് കാണാതായത്. പോലീസ് ഇതോടെ വ്യാപക തെരച്ചിലാണ് നഗരത്തിൽ നടത്തിയത്.ഇതിന് പിന്നാലെയാണ് പെൺകുട്ടിയെ കണിയാപുരത്ത് നിന്നും കണ്ടത്തെത്തിയത്.

അരമണിക്കൂറിന് ശേഷം കണിയാപുരത്ത് വെച്ച് സുഹൃത്തിനൊപ്പം കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതെ പോയതിന് പിന്നാലെ സ്‌കൂളിലേക്ക് പരീക്ഷയെഴുതാൻ പോകുകയാണെന്നുള്ള ഫോൺ കോൾ അമ്മക്ക് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്

Related Articles

Latest Articles