Monday, May 20, 2024
spot_img

കായിക പരിശീലകന്‍ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു: വിടവാങ്ങിയത് പിടി ഉഷയെ വാർത്തെടുത്ത കോച്ച്

വടകര: കായിക പരിശീലകൻ ഒ.എം നമ്പ്യാർ അന്തരിച്ചു. 90 വയസായിരുന്നു. പി ടി ഉഷയടക്കം നിരവധി പേര്‍ക്ക് കായിക പരിശീലനം നല്‍കിയ വ്യക്തിയാണ് ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ.എം. നമ്പ്യാർ. വടകര മണിയൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ അദ്ദേഹത്തിന് പദ്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്.

ദീർഘ നാളുകളായി രോ​ഗബാധിതനായി കിടപ്പിലായിരുന്നു. അത്‍ലറ്റിക് പരിശിലകൻ എന്ന നിലയിലാണ് ഒ.എം നമ്പ്യാർ അന്താരാഷ്ട്ര പ്രസിദ്ധി കൈവരിക്കുന്നത്. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ 1976–ലാണ് നമ്പ്യാര്‍ ചുമതലയേറ്റത്. സ്പോര്‍ട്സ് ഡിവിഷനിലേക്ക് തിരുവനന്തപുരത്ത് നടന്ന സെല്കഷനിടെയാണ് പി.ടി ഉഷയെ ഒ.എം നമ്പ്യാർ കണ്ടെത്തുന്നത്. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ പി.ടി.ഉഷയുടെ വിജയകഥയാണ്. മാത്രമല്ല 1990-ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും വരെ ആ ഗുരു-ശിഷ്യ ബന്ധം നീണ്ടു. ഉഷയെ കൂടാതെ ബീന അഗസ്റ്റിന്‍, സുകുമാരി, ലിനെറ്റ്, ഷീബ, ജിജി തുടങ്ങി നിരവധി പേര്‍ക്ക് അദ്ദേഹം പരിശീലനം നല്‍കിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles