Saturday, May 18, 2024
spot_img

മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിച്ചു; നിയമസഭയിലെ പ്രമേയത്തെ ശക്തമായി എതിർത്തിട്ടുണ്ട്; വിശദീകരണവുമായി ഒ രാജഗോപാൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ താൻ ശക്തമായി എതിർത്തിട്ടുണ്ടെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ.

‘എന്‍റെ നിലപാട് എന്താണെന്ന് കക്ഷി നേതാക്കളുടെ പ്രസംഗത്തിൽ ഞാൻ ശക്തമായി പറഞ്ഞു. കേന്ദ്ര ബില്ലിനെ ഞാൻ എതിർക്കുന്നില്ല. കേന്ദ്ര സർക്കാരിനെയും എതിർത്തിട്ടില്ല. ഈ ബില്ല് കർഷകർക്ക് ഏറെ ഗുണപ്രദമാണ്’ രാജഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.

പ്രധാനമന്ത്രി കർഷകരുമായി ചർച്ച നടത്തുന്നില്ല എന്ന് ഭരണ പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞപ്പോൾ സർക്കാർ എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണെന്നും ബില്ല് പിൻവലിച്ചാലെ ചർച്ച നടത്തൂവെന്ന കർഷകരുടെ കടുംപിടുത്തമാണ് സമരം നീണ്ട് പോകാനുള്ള കാരണമെന്നും താൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും വേർതിരിച്ച് സ്പീക്കർ ചോദിച്ചില്ലെന്നും രാജഗോപാൽ വിമർശിച്ചു. ‘വേർതിരിച്ച് ചോദിക്കാതെ ഒറ്റ ചോദ്യമാക്കി ചുരുക്കുകയായിരുന്നു. ഇത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്’ ഒ രാജഗോപാൽ പ്രസ്താവനയിലൂടെ പറഞ്ഞു. അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും സ്പീക്കര്‍ വേര്‍തിരിച്ചു ചോദിച്ചില്ല. ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്‍വഴക്കങ്ങളുടെ ലംഘനമാണെന്നും രാജഗോപാൽ പറഞ്ഞു. കാര്‍ഷികനിയമങ്ങളെ എതിര്‍ക്കുന്നില്ല. നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാണ്. നിയമങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലും സിപിഎം പ്രമേയത്തിലും ഉറപ്പുപറഞ്ഞവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Articles

Latest Articles