Monday, June 17, 2024
spot_img

ഭക്ഷണ നിയന്ത്രണമല്ല തടി കുറയ്ക്കാന്‍ വേണ്ടത് ചില കാര്യങ്ങള്‍


ഭാരം കുറയ്ക്കുന്നതിനു പലരും ഭക്ഷണമാണ് ആദ്യം നിയന്ത്രിക്കുന്നത്. എന്നാല്‍ ഭക്ഷണം മാത്രമല്ല ജീവിതക്രമവും കൂടി ഉണ്ടായാല്‍ മാത്രമേ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയൂ എന്ന സത്യം എല്ലാവരും മനസ്സിലാക്കണം. നിങ്ങളുടെ ഭാരം കൂടാന്‍ കാരണം നിങ്ങള്‍ രാവിലെ ചെയ്യുന്ന കാര്യങ്ങളാണ് എന്നതാണ് വാസ്തവം.

ഒരു ദിവസത്തെ തുടക്കം മികച്ചതായില്ലെങ്കില്‍ ശരീരം പിന്നെ നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല. നിങ്ങള്‍ രാവിലെ ചെയ്യുന്ന ചില കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ തടി കുറയ്ക്കാം. രാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കാത്ത അവസ്ഥ ഒഴിവാക്കണം. എന്നാല്‍, വെറും വയറ്റില്‍ രാവിലെ നിര്‍ബന്ധമായും വെള്ളം കുടിക്കണം. രാവിലെയുള്ള സൂര്യന്റെ പ്രകാശ കിരണങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ ഡിയുടെ പോരായ്മ തടികുറയ്ക്കാന്‍ സഹായിക്കില്ല. രാവിലെയുള്ള തിരക്ക് ഒഴിവാക്കി വ്യായാമം ചെയ്യുക. രാവിലെയുള്ള വ്യായാമമാണ് തടി കുറയ്ക്കാന്‍ സഹായിക്കുക. അരമണിക്കൂറെങ്കിലും രാവിലത്തെ ഇളംവെയിലേറ്റ് നടക്കാന്‍ ശ്രമിക്കുക. അതിലൂടെ ശരീരത്തിനൊപ്പം മനസ്സിനും സുഖം ലഭിക്കുമെന്ന് ഉറപ്പ്.

പ്രാതലാണ് നിങ്ങളുടെ ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും ആവശ്യം. പലരും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കി ഓഫിസിലേയ്ക്കും കേളേജിലേയ്ക്കും ഒക്കെ ഓടുന്നവരാകും. ഇത് തടി കുറയ്ക്കാനല്ല മറിച്ച് കൂടാന്‍ കാരണമാകും. അതുകൊണ്ട് ഒരു കാരണവശാലും പ്രാതല്‍ ഒഴിവാക്കാതിരിക്കുക. രാവിലെ എഴുന്നേക്കാനുള്ള മടിയാണ് മറ്റൊരുകാരണം.

ഇത് ശരീരത്തെ ദോഷകരമായി ബാധിക്കും. രാവിലെ എഴുന്നേറ്റ് പ്രാതല്‍ കൃത്യമായി കഴിച്ചിരിക്കണം. പോഷക ഗുണമുള്ള ഭക്ഷണം പ്രാതലിന് ഉള്‍പ്പെടുത്തണം. അമിതമായി കഴിക്കാതെ വയറുനിറഞ്ഞതായി തോന്നത്തക്കരീതിയില്‍ വേണം കഴിക്കാന്‍. ധാരാളം വെള്ളം കുടിക്കുക എന്നതാണ് മറ്റൊരു കാര്യം. ഇതുപോലെ ചില ചെറിയ കാര്യങ്ങള്‍ക്കൂടി ശ്രദ്ധിച്ചാല്‍ വണ്ണം കുറയ്ക്കുക എന്നത് അനായാസകരമായിത്തീരും.

Related Articles

Latest Articles