Tuesday, September 29, 2026

ആകസ്മിക മരണത്തില്‍ ഞെട്ടി പ്രേക്ഷക ലോകം; അമ്മയ്‌ക്കൊപ്പമുള്ള സിദ്ധാര്‍ത്ഥിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍മീഡിയ

ടെലിവിഷന്‍ താരവും ബിഗ്‌ബോസ് വിജയിയുമായ സിദ്ധാര്‍ത്ഥ് ശുക്ലയുടെ ആകസ്മികമായ മരണം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

ജനപ്രിയനായ താരം ബാലിക വധു എന്ന സീരിയലിലെ ശിവ എന്ന കഥാപാത്രമായാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. നിരവധി റിയാലിറ്റി ഷോകളിലെ വിജയിയും സിനിമയിലും സീരിയലിലുമൊക്കെ സ്ഥിരസാന്നിധ്യമായിരുന്നു അദ്ദേഹം.

പെട്ടെന്നുള്ള അദ്ദേഹത്തിന്റെ മരണം ഉള്‍ക്കൊള്ളാനാകാതെ പ്രയാസത്തിലാണ് കുടുംബം. പ്രേക്ഷകരുടെ മാത്രമല്ല കുടുംബങ്ങള്‍ക്ക് ഇടയിലും സ്‌നേഹബന്ധം കൊണ്ട് സ്ഥാനമുറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സിദ്ധാര്‍ത്ഥിന്റെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ആളുകള്‍ പങ്കുവെക്കുന്നത്.

അദ്ദേഹം ഒരു ‘അമ്മക്കുട്ടി’ ആയിരുന്നുവെന്നാണ് സോഷ്യല്‍മീഡിയയിലെ ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നത്. ബിഗ് ബോസ് സീസണ്‍ 13 നില്‍ പങ്കെടുക്കുന്ന സമയത്ത് അമ്മയെ പിരിയുന്ന കാര്യമാണ് തനിക്ക് ഏറ്റവും പ്രയാസമുള്ളതെന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നത്. അമ്മയ്‌ക്കൊപ്പമുള്ള സ്‌നേഹനിമിഷങ്ങളെ ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങള്‍ കാണാം.

Related Articles

Latest Articles