Friday, May 17, 2024
spot_img

MSF നേതാക്കളുടെ അശ്ലീല സംസാരം; പരാതിയുമായി വനിതാ നേതാക്കൾ രംഗത്ത്

മുസ്ലിം ലീഗിന്‍റെ വിദ്യാര്‍ത്ഥി വിഭാഗമായ മുസ്ലിം ലീഗില്‍ വലിയ പൊട്ടിത്തെറി. സംഘടനാ സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ വനിതാ വിഭാഗമായ ഹരിതയാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഏറെ നാളായി നീണ്ട് നില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്ക് ഒടുവില്‍ ഹരിത നേതാക്കള്‍ സംസ്ഥാന പ്രസിഡന്‍റ് പികെ നവാസ്, മലപ്പുറം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെ വനിതാ കമ്മീഷനില്‍ കഴിഞ്ഞ ദവിസം രേഖാ മൂലം പരാതി നല്‍കുകയായിരുന്നു.

ഹരിത സംസ്ഥാന ഭാരവാഹികളായ മുഫീദ തെസ്നി, നജ്മ തബഷിറ, ഷംന വികെ, ജുവൈരിയ, മിന ഫര്‍സാന, ഫര്‍ഹ തുടങ്ങിയ പത്ത് പേരോളം ഒപ്പിട്ട പരാതിയാണ് വനിതാ കമ്മീഷന് നല്‍കിയിരിക്കുന്നത്.

പികെ നവാസ് അശ്ലീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ 22 ന് എംഎസ്‌എഫിന്‍റെ സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെന്‍ററില്‍ വെച്ച്‌ നടന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങള്‍ നടന്നത്.

‘യോഗത്തില്‍ ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ടു കൊണ്ട് സംസാരിക്കവെ അതിനെ വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും എന്നാണ്. വഷളന്‍ ചിരിയോടെ ഒരു വേശ്യക്കും ന്യായീകരണം ഉണ്ടാവുമല്ലോ, അത് പറയൂ’ എന്നാണ് പറഞ്ഞതെന്നാണ് വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.

എംഎസ്‌എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ഞങ്ങള്‍ക്ക് എതിരെ ദൂരാരോപണങ്ങള്‍ ഉന്നയിച്ച്‌ മാനസികപരമായും സംഘടനാപരമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വി അബ്ദുള്‍ വഹാബ് ഫോണ്‍ മുഖേനയും മറ്റും അസഭ്യ വാക്കുകള്‍ ഉപയോഗിച്ച്‌ അധിക്ഷേപിക്കുകയാണ്.

സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് ജീവിക്കണം എന്നായിരുന്നു ഭീഷണി. സ്വഭാവ ദൂഷ്യം ഉള്ളവരാണ് എന്ന് നിരന്തരം പ്രചരിപ്പിക്കുകയാണ്. ഹരിതയുടെ നേതാക്കള്‍ പ്രസവിക്കാത്ത ഒരു തരം പ്രത്യേക ഫെമിനിസ്റ്റുകള്‍ ആണെന്ന് പ്രചരാണം നടത്തി പൊതു മാധ്യമത്തില്‍ അപമാനിക്കുകയാണെന്നും ഹരിത നേതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ആത്മാഭിമാനം സംരക്ഷിക്കാന്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നാണ് ആവശ്യം. എംഎസ്‌എഫ് യോഗത്തില്‍ നേതാക്കളുടെ ഭാഗത്ത് നിന്നും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതായി നേരത്തെ ഹരിത ഭാരവാഹികള്‍ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച്‌ ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles