Saturday, June 1, 2024
spot_img

താലിബാനുവേണ്ടി ആയുധമെടുത്ത് ബ്രിട്ടീഷ് ജിഹാദികൾ; ഭീതിയുടെ മുൾമുനയിൽ അഫ്ഗാൻ ജനത

ലണ്ടൻ: അഫ്ഗാനിസ്ഥാനിൽ നടക്കുന്ന താലിബാൻ ഭീകരരുടെ ആക്രമണത്തിൽ ബ്രിട്ടീഷ് ജിഹാദികൾ താലിബാനുമായി രഹസ്യമായി ചേർന്നുവെന്ന് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

മാത്രമല്ല ബ്രിട്ടീഷ് ഉച്ചാരണമുള്ള തീവ്രവാദികളുടെ ഫോൺ കോളുകൾ തടഞ്ഞുവെന്നും, യു എസ് സേനയുടെ പിന്മാറ്റത്തിന് ശേഷം ജിഹാദികളെ യുദ്ധക്കെടുതിയിലായ രാജ്യത്തേക്ക് രഹസ്യമായി കൊണ്ടുപോയതായും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.

പാകിസ്താനിലെ നിയമവിരുദ്ധ ഗോത്ര പ്രദേശങ്ങളിലൂടെയാവാം ഈ രഹസ്യ യാത്ര നടന്നതെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ അനുമാനം.

അതേസമയം മുപ്പത് വയസ്സിന് താഴെ പ്രായമുള്ള രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ രഹസ്യ ഫോൺ സന്ദേശം കിട്ടിയിട്ടുണ്ടെന്ന് അഫ്ഗാനിലെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും വിവരങ്ങൾ കിട്ടിയിട്ടുണ്ട്.

ഈ അടുത്ത സമയത്ത് അഫ്ഗാനിസ്ഥാനിൽ ബ്രിട്ടീഷ് പൗരന്മാർ സർക്കാരിനെതിരെ ആയുധമെടുത്തതായി സൂചിപ്പിച്ചു കൊണ്ട് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുണ്ടായിരുന്നു , എങ്കിലും അവർ എത്ര പേരുണ്ടെന്നോ, ആരൊക്കെയാണെന്നോ ഉള്ള വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles