Saturday, January 10, 2026

എഎസ്ഐയുടെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി മരിച്ചു

ഭുവനേശ്വർ :എഎസ്ഐയുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരണത്തിനു കീഴടങ്ങി. ഇന്നുച്ചയ്ക്ക് ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗറിൽ പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് മന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എഎസ്ഐ നെഞ്ചിൽ നിറയൊഴിച്ചത്. തുടർന്ന് ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്പോസ്റ്റിലെ എഎസ്‌ഐ ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് ബ്രജ്‌രാജ് നഗർ സബ് ഡിവിഷനൽ പൊലീസ്സ്ഥിരീകരിച്ചു . പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles