കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ പോലീസ് വലയിലായി. പടന്നയിലെ മദ്രസ അധ്യാപകന്‍ പെരിയ കുണിയയിലെ എന്‍.എ. മുഹമ്മദ് ഷഹദിനെ (27) ആണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നോമ്പ് കാലത്ത് സക്കാത്ത് വാങ്ങാനെത്തിയ ആണ്‍കുട്ടിയെയാണ് എന്‍.എ. മുഹമ്മദ് ഷഹദ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.
ഏപ്രില്‍ എട്ടിന് പടന്നയിലെ മുറിയില്‍വെച്ചും പത്തൊൻപത്തിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചുമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

