ടെഹ്റാന്‍: ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിനുപിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയില്‍ നിരക്ക് കുതിച്ചുയരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.6 ശതമാനത്തിന്‍റെ വർധനവാണ് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കിൽ പ്രകടമായത്. ഇതോടെ ഒരു ബാരലിന് 62.13 ഡോളറായി.
രണ്ട് എണ്ണ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയാനാണ് ഈ വാർത്ത പുറത്തുവിട്ടത്. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ ദ ഗാര്‍ഡിയന്‍ പുറത്തുവിട്ടു.
60 ഡോളറിന് താഴെ നിന്നിരുന്ന ക്രൂഡ് ഓയില്‍ നിരക്കാണ് ഉച്ചയ്ക്ക് ശേഷം പൊടുന്നനെ 62.13 ഡോളറായി ഉയര്‍ന്നത്. ഇതോടെ, എണ്ണ ഇറക്കുമതി കൂടുതൽ നടത്തുന്ന രാജ്യങ്ങളിലെ വിപണികളില്‍ സമ്മര്‍ദ്ദം പ്രകടമായി. ആക്രണത്തെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ എണ്ണ വിലയില്‍ വീണ്ടും വര്‍ധനവുണ്ടായേക്കും.

