ദല്‍ഹി: ഇന്ത്യയിലേക്ക് വാഹന ഇറക്കുമതി ആഗ്രഹിക്കുന്ന കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്താന്‍ തയ്യാറാകണമെന്ന് ഓല സിഇഓ ഭവിഷ് അഗര്‍വാള്‍. ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകളുടെ കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന് വാഹന ഭീമന്‍ ടെസ്ലയുടെ പ്രസ്താവനക്ക് പിന്നാലെയാണ് നിലപാട് പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ഓല സിഇഓ രംഗത്തെത്തിയത്.
ഇലക്ട്രിക് വാഹന മേഖലയില്‍ മത്സരം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇക്കോ സിസ്റ്റം വളരുന്നത് അനുസരിച്ച് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുകയാണ് വേണ്ടതെന്നും ഓല സിഇഓ വ്യക്തമാക്കി. ബിസിനസില്‍ മത്സരം നല്ലതാണ്. എന്നാല്‍ സുസ്ഥിര വിപ്ലവത്തിന് നിക്ഷേപമാണ് ആവശ്യം.അതിന് വിദേശീയ,തദ്ദേശീയ കമ്പനികള്‍ തയ്യാറാകണം. ഇന്ത്യ നിക്ഷേപകര്‍ക്ക് അനുയോജ്യമായ ഇടമാണെന്നും അദ്ദേഹം പറഞ്ഞു.ഇവി ഇറക്കുമതി വിജയിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ നിര്‍മാണ യൂനിറ്റ് സ്ഥാപിക്കുമെന്നാണ് ടെസ്ലയുടെ നിലപാട്

