Omar Lulu film 'nalla samayam' Trailer Filed Excise Case
കോഴിക്കോട്: ഒമർ ലുലുവിന്റെ പുതിയ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയതോടെ വിവാദങ്ങൾക്കും തുടക്കമായി. എന്നാൽ ഇപ്പോഴിതാ ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ സിനിമയുടെ ട്രെയിലറിനെതിരെ കേസെടുത്ത് എക്സൈസ് രംഗത്ത് വന്നിരിക്കുകയാണ്. ഒമർ ലുലുവിൻ്റെ പുതിയ ചിത്രമായ ‘നല്ല സമയത്തിൻ്റെ’ ട്രെയിലറിനെതിരെയാണ് എക്സൈസ് കേസെടുത്തത്.
ചിത്രത്തിൻ്റെ ട്രെയിലർ ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിൻ്റെ സംവിധായകനും നിർമ്മാതാവിനും എക്സൈസ് നോട്ടീസ് അയച്ചത്. കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആണ് കേസ് എടുത്തത്. ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നതോടെ ഒരുപ്പാട് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…