Wednesday, October 7, 2026

ഒമർ ലുലു ചിത്രം ‘നല്ല സമയത്തിൻ്റെ ട്രെയിലറിനെതിരെ കേസെടുത്ത് എക്സൈസ് ; ട്രൈലെർ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു

കോഴിക്കോട്: ഒമർ ലുലുവിന്റെ പുതിയ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയതോടെ വിവാദങ്ങൾക്കും തുടക്കമായി. എന്നാൽ ഇപ്പോഴിതാ ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ സിനിമയുടെ ട്രെയിലറിനെതിരെ കേസെടുത്ത് എക്സൈസ് രംഗത്ത് വന്നിരിക്കുകയാണ്. ഒമർ ലുലുവിൻ്റെ പുതിയ ചിത്രമായ ‘നല്ല സമയത്തിൻ്റെ’ ട്രെയിലറിനെതിരെയാണ് എക്സൈസ് കേസെടുത്തത്.

ചിത്രത്തിൻ്റെ ട്രെയിലർ ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിൻ്റെ സംവിധായകനും നിർമ്മാതാവിനും എക്സൈസ് നോട്ടീസ് അയച്ചത്. കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആണ് കേസ് എടുത്തത്. ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നതോടെ ഒരുപ്പാട് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Related Articles

Latest Articles