Kerala

സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ ഗുരുതര വീഴ്‌ച്ച: കൊച്ചിയി‌ലെത്തിയ ഒമിക്രോൺ രോഗി ഷോപ്പിങ് മാളിലടക്കം പോയതായി കണ്ടെത്തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഒ​മി​ക്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ൽ ആരോഗ്യവകുപ്പിന് പാ​ളി​ച്ചയെന്ന് വിമർശനം. കൊച്ചിയിൽ ഒമിക്രോൺ സ്ഥി​രീ​ക​രി​ച്ച കോം​ഗോ​യി​ൽ നി​ന്നെ​ത്തി​യ​യാ​ൾ സ്വ​യം നി​രീ​ക്ഷ​ണ നി​ർ​ദേ​ശം ലം​ഘി​ച്ച് നഗരത്തിലെ വിവിധയിടങ്ങളിൽ കറങ്ങി നടന്നു. നി​രീ​ക്ഷ​ണ സ​മ​യ​ത്ത് ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലു​മടക്കം ​ ഇ​യാ​ൾ പോ​യ​തായാണ് റിപ്പോർട്ട്.

ഒ​മി​ക്രോ​ൺ ബാധിതനായ ഇയാൾക്ക് നി​ര​വ​ധി പേ​രു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടെ​ന്നും സ​മ്പ​ർ​ക്ക പ​ട്ടി​ക വി​പു​ല​മാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് എ​ല്ലാ ജി​ല്ല​ക​ളി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെന്നും രോ​ഗി​യു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അതേസമയം, കോം​ഗോ ഹൈ​റി​സ്ക് രാ​ജ്യ​ങ്ങളിൽ പെടാത്തതിനാൽ ഇയാളെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സംഭവത്തിൽ ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

സംസ്ഥാനത്ത് ഒമിക്രോൺ രോഗികൾ ഉയർന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഇനി മുതൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി നടപ്പാക്കും. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകൾ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം.

രോഗികൾ കൂടുന്ന സാഹചര്യമുണ്ടായാൽ ഐസോലേഷൻ വാർഡുകൾ ജില്ലകളിൽ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയിൽ കഴിയാവുന്നതാണ്. വിമാനത്താവളങ്ങളിലും സീ പോർട്ടിലും നിരീക്ഷണം ശക്തമാക്കി.

admin

Recent Posts

ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും സാധിക്കില്ല ! കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നു ; ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…

7 mins ago

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

11 mins ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

58 mins ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

2 hours ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

2 hours ago

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

2 hours ago