Friday, September 25, 2026

ഇന്ത്യക്കാരെ ചർച്ചകളിൽ പങ്കെടുപ്പിക്കരുത്; പാകിസ്ഥാൻ ചാനലുകൾക്ക് സർക്കാരിന്റെ കർശന നിർദ്ദേശം

ഇന്ത്യൻ പൗരന്മാരെ പാകിസ്ഥാനി ടെലിവിഷൻ ചാനലുകളിൽ അതിഥികളായി പങ്കെടുപ്പിക്കരുതെന്നു പാകിസ്ഥാൻ സർക്കാരിന്റെ ഉത്തരവ്. ഇന്ത്യൻ പൗരന്മാരായ രാഷ്ട്രീയ നേതാക്കളെയും മാധ്യമ പ്രവർത്തകരെയും മറ്റ് പ്രമുഖ വ്യക്തികളെയും പാകിസ്ഥാൻ ചാനലുകളിലെ വാർത്ത അധിഷ്ഠിത പരിപാടികളിലോ അതിഥികളായി പങ്കെടുപ്പിക്കരുതെന്നാണ് ഉത്തരവ്.

പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി കഴിഞ്ഞ മാസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാകിസ്ഥാന്റെ എല്ലാ സാറ്റലൈറ്റ് ചാനലുകൾക്കും എഫ്എം റേഡിയോ സ്റ്റേഷനുകൾക്കും ഈ ഉത്തരവ് ബാധകമാണെന്ന് എടുത്ത് പറയുന്നുണ്ട്.

https://twitter.com/AdityaRajKaul/status/1178253520551596034?ref_src=twsrc%5Etfw

കശ്മീർ വിഷയത്തിൽ ഇന്ത്യൻ മാധ്യമങ്ങൾ കൊടുക്കുന്ന ‘പക്ഷം പിടിക്കാത്ത’ വാർത്തകൾനൽകുന്നതിന് ഈ ഉത്തരവ് ബാധകമല്ല എന്ന് ഈ സർക്കുലറിൽ എടുത്ത് പറയുന്നുണ്ട്.അതുകൊണ്ട് തന്നെ കശ്മീർ വിഷയത്തിൽ പാകിസ്ഥാന് ഹിതകരമല്ലാത്ത അഭിപ്രായങ്ങൾ ആ രാജ്യത്തെ പൊതു സമൂഹത്തിനിടയിൽ എത്താതിരിക്കാനുള്ള ശ്രമമാണ് ഈ ഉത്തരവിന് പിന്നിലെന്ന് വ്യക്തമാണ്. ഇന്ത്യൻ ന്യൂസ് ചാനലുകൾക്ക് നേരത്തെ തന്നെ പാകിസ്ഥാനിൽ വിലക്കുണ്ട്. എന്നാൽ മോദി സർക്കാരിന് എതിരായ വാർത്തകൾ നൽകുന്ന എൻ ഡി ടി വി പോലെയുള്ള ചാനലുകളുടെ ഉള്ളടക്കം പാകിസ്ഥാനിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

Related Articles

Latest Articles