Friday, May 3, 2024
spot_img

‘ഭാരത് മാതാ കീ ജയ്’ ഒരിക്കലും കൈവിറയ്‌ക്കില്ല!!! കൊടും തണുപ്പിലും 15000 അടി ഉയരത്തിൽ -35 ഡിഗ്രി സെൽഷ്യസിൽ നിന്ന് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ഹിമവീരന്മാർ

ദില്ലി: കൊടും തണുപ്പിലും 15000 അടി ഉയരത്തിൽ -35 ഡിഗ്രി സെൽഷ്യസിൽ നിന്ന് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ഹിമവീരന്മാർ. ലഡാക്കിലെ ഐടിബിപി ഉദ്യോഗസ്ഥരാണ് ( ITBP officers Republic day celebration) 15,000 അടി ഉയരത്തിൽ -35 ഡിഗ്രി സെൽഷ്യസ് താപനിലയിൽ നിന്നുകൊണ്ട് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്. ഇവിടെ സൈനികർ പതാക ഉയർത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ വീഡിയോയും സേന തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. ഹിമാലയ പർവ്വതങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യ-ചൈന അതിർത്തി സംരക്ഷിക്കുന്ന സൈനികരാണ് ശരീരം മരവിപ്പിക്കുന്ന കൊടും തണുപ്പും വകവെയ്‌ക്കാതെ രാഷ്‌ട്രസേവനം നടത്തുന്നത്. ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ഉദ്യോഗസ്ഥർ പ്രത്യേക മാർച്ച് നടത്തുന്നതും വീഡിയോയിൽ കാണാം. അതോടൊപ്പം ഉത്തരാഖണ്ഡിലെ ഔലിയിൽ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരുടെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. 11,000 അടി ഉയരത്തിൽ -20 ഡിഗ്രി സെൽഷ്യസിലാണ് ഇവർ പരിപാടികൾ സംഘടിപ്പിച്ചത്.

Related Articles

Latest Articles