Saturday, January 10, 2026

പള്ളി പെരുന്നാളിനെത്തി, ഒന്നര വയസുകാരന്‍റെ മാലയും പൊട്ടിച്ച് ഓടി;യുവതിയെ നാട്ടുകാർ കൈയോടെ പിടികൂടി

തൃശൂർ: മാളയിൽ പള്ളി പെരുന്നാളിനെത്തി മോഷണ ശ്രമം നടത്തിയ സ്ത്രീയെ നാട്ടുകാർ വാളഞ്ഞിട്ടു പിടിച്ചു.പള്ളി പെരുന്നാളിന് വീട്ടുകാർക്കൊപ്പമെത്തിയ ഒന്നര വയസ്സുകാരന്‍റെ മാല പൊട്ടിച്ച് ഓടിയ സ്ത്രിയാണ് പിടിക്കപ്പെട്ടത്.

തമിഴ്നാട് സ്വദേശിയായ ഇവരെ പിന്നീട് പോലീസിൽ ഏൽപ്പിച്ചു. പൊള്ളാച്ചി മാസാനിയമ്മൻ കോവിൽ സ്വദേശിനി കാർത്തിക എന്ന് വിളിപ്പേരുള്ള നഗ്മ (45) ആണ് പിടിയിൽ ആയത്. പള്ളിപ്പുറം സ്വദേശി ജീജോയുടെ ഒന്നര വയസുള്ള മകന്‍റെ മാലയാണ് മോഷ്ടിച്ചത്. നഗ്മയുടെ അറസ്റ്റ് മാള പോലീസ് രേഖപ്പെടുത്തി.

Related Articles

Latest Articles