Wednesday, January 7, 2026

ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ പിഞ്ചുകുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി: ഇടുക്കി രാജാക്കാട് ജീപ്പില്‍ നിന്ന് വീണ കുഞ്ഞ് അദ്ഭുതകരമായി രക്ഷപെട്ടു. കുഞ്ഞ് ഇഴഞ്ഞ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തുകയായിരുന്നു. കുട്ടി ഇഴഞ്ഞ് വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്യ ജീവികളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശത്താണ് അപകടം സംഭവിച്ചത്.

ഇന്നലെ രത്രി പത്ത് മണിയോടെയാണ് സംഭവം. കമ്പിളികണ്ടം സ്വദേശികളുടെ കുഞ്ഞാണ് വാഹനത്തില്‍ നിന്ന് വീണത്. രാജമല ചെക്ക് പോസ്റ്റിന് സമീപത്തുവച്ചാണ് കുഞ്ഞ് ജീപ്പില്‍ നിന്ന് താഴെ വീണത്. കുഞ്ഞ് തെറിച്ചു വീണത് അറിയാതെ വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു.

Related Articles

Latest Articles