Saturday, June 1, 2024
spot_img

സനാതനധർമ്മത്തിനെതിരെ മുദ്രാവാക്യം മുഴക്കാൻ ഒരിക്കലും കഴിയില്ല! കോൺഗ്രസിൽ നിന്നും രാജിവച്ച് ദേശീയ വക്താവ് ഗൗരവ് വല്ലഭ്

ദില്ലി: കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശങ്ങളുമായി സഹകരിച്ച് പോകാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു. ഹിന്ദുക്കൾക്കെതിരെ പാർട്ടി നേതൃത്വം തുടരുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് രാജിവച്ചത്. രാജിക്കത്ത് അദ്ദേഹം പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് കൈമാറി.

രാവിലെയോടെയായിരുന്നു കോൺഗ്രസിനെ ഞെട്ടിച്ച രാജിയുണ്ടായത്. കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശങ്ങളുമായി സഹകരിച്ച് പോകാൻ ബുദ്ധിമുട്ടുണ്ടെന്ന് രണ്ട് പേജുകളുള്ള രാജിക്കത്തിൽ ഗൗരവ് വല്ലഭ പറയുന്നു. തനിക്ക് ഒരിക്കലും സനാതനധർമ്മത്തിനെതിരെ മുദ്രാവാക്യം മുഴക്കാൻ സാധിക്കുകയില്ല. അതുപോലെ രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നവർക്കെതിരെ സംസാരിക്കാനും കഴിയില്ല. അതിനാൽ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏതാനും നാളുകളായി നിരവധി പേരാണ് പാർട്ടി വിട്ടത്. എന്നാൽ ഗൗവിന്റെ രാജി കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. കോൺഗ്രസ് അദ്ധ്യക്ഷനായുള്ള തെരഞ്ഞെടുപ്പിൽ ഖാർഗെയ്ക്കായുള്ള പ്രചാരണത്തിൽ മുൻപന്തിയിലായിരുന്നു ഗൗരവിന്റെ സ്ഥാനം. പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഒരാൾ കൂടിയാണ് ഗൗരവ്.

Related Articles

Latest Articles