തൃശൂർ: സംസ്ഥാനത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട(Hashish Oil Seized). ചാലക്കുടിയിൽ 11 കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിലായി. പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്, നിഷാൻ, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് അറസ്റ്റിലായത്.
ഏതാണ്ട് ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് കടത്താൻ ശ്രമിച്ചത്. പ്രതികളിൽ നിന്ന് രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു. അതേസമയം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പോലീസ്. ഇതിനുപിന്നിൽ കൂടുതൽ സംഘങ്ങളുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കുന്നുണ്ട്.

