Tuesday, December 23, 2025

അവസാനമായി ഒരു നോക്കു കാണാൻ…മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നേരിട്ടെത്തി വിജയ്

ചെന്നൈ: അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നേരിട്ടെത്തി വിജയ്. വിജയ് ചിത്രങ്ങളില്‍ മനോബാല നിരവധി പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തെരി, നന്‍പന്‍, തുപ്പാക്കി, തലൈവ, വേട്ടൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളുണ്ട് ആ ലിസ്റ്റില്‍.

കരൾ രോഗ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മനോബാല മരിച്ചത്. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 40 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. തമിഴ്, മലയാളം, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലായി ഇരുനൂറിൽ അധികം ചിത്രങ്ങളിൽ മനോബാല അഭിനയിച്ചു.

Related Articles

Latest Articles