Friday, May 3, 2024
spot_img

ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ

ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ.കണ്ണൂർ, കൂത്തുപറമ്പ്, നഹ്‌ലാ മഹലിൽ സുഹറ (37) നെയാണ് ആലുവ പോലീസ് പിടികൂടിയത്.
സംഭവത്തിലെ പ്രതിയായ ഹാരിസിന്‍റെ ഭാര്യയാണ്. ഇവരുടെ പങ്കാളിത്തത്തിലാണ് സംഘം ഗുഢാലോചന നടത്തിയത്.

സംഭവത്തിന് ശേഷം മറ്റ് പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തു കൊടുത്തതും, വിവരങ്ങൾ കൈമാറിയിരുന്നതും സുഹറയാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കുത്തുപറമ്പിൽ നിന്നും പിടികൂടിയത്.

സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ എന്നും പറഞ്ഞ് അഞ്ച് പേർ എത്തിയത്.
പരിശോധന നടത്തി വീട്ടിൽ നിന്ന് 50 പവനോളം സ്വർണ്ണവും, ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു കളഞ്ഞു.
വീട്ടിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക്കും സംഘം കൊണ്ടുപോയി. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു.

Related Articles

Latest Articles