Saturday, January 10, 2026

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് ! റിപ്പബ്ലിക്ക് ദിന പരേഡിൽ മിന്നും പ്രകടനം കാഴ്ചവെച്ച് കേരള എൻസിസി കേഡറ്റുകൾ;ഇത്തവണ സ്വന്തമാക്കിയത് ആറ് മെഡലുകൾ

ദില്ലി : റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിൽ നിന്നുമുള്ള എൻസിസി കേഡറ്റുകൾ ഇത്തവണയും കാഴ്ചവെച്ചത് മിന്നും പ്രകടനങ്ങൾ.ബെസ്റ്റ് കേഡറ്റ് വിഭാഗത്തിൽ നാല് മെഡലുകളടക്കം ആറ് മെഡലുകളാണ് എൻസിസി കേരള ലക്ഷ്വദീപ് ഡയറക്ടറേറ്റ് സ്വന്തമാക്കിയത്.കേരളത്തിൽ നിന്നുള്ള എൻസിസി കേഡറ്റുകൾക്ക് കേന്ദ്രമന്ത്രി വി മുരളീധരൻ സ്വീകരണം നൽകി.

രാജ്യത്തിന്റെ പ്രൗഡ ഗംഭീരമായ റിപ്പബ്ലിക്ക്ദിന പരേഡിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് കേരളത്തിൽ നിന്നുള്ള എൻസിസി കേഡറ്റുകൾ കാഴ്ചവച്ചത്. റിപ്പബ്ലിക്ക് ദിന ക്യാമ്പിൽ പങ്കെടുത്ത 2155 കേഡറ്റുകളിൽ 116 പേർ കേരളത്തിൽ നിന്നുമാണ്. അനന്യ രാജേഷ്, റോസ്‌ ട്രീസ ബെന്നി, മാധവ് പി നായർ എന്നിങ്ങനെ ബെസ്റ്റ് കേഡറ്റ് വിഭാഗത്തിൽ മാത്രം നാല് മെഡലുകൾ കേരളം സ്വന്തമാക്കി.

Related Articles

Latest Articles