Tuesday, December 23, 2025

മർദ്ദനമേറ്റ വിഷമത്തിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; നാല് പ്രതികളിൽ ഒരാൾ പിടിയിൽ,

കൊല്ലം : ആയൂരിൽ മർദ്ദനമേറ്റ വിഷമത്തിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് പ്രതികളിൽ ഒരാൾ കീഴടങ്ങി. ആയൂർ മലപ്പേരൂർ സ്വദേശി മോനിഷാണ് പോലീസിൽ കീഴടങ്ങിയത്. ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് പ്രതികൾ പെൺകുട്ടിയുടെ പിതാവിനെ മർദ്ദിച്ചത്. ഇതിൽ മനംനൊന്തായിരുന്നു പിതാവിന്റെ ആത്മഹത്യ.

കഴിഞ്ഞ 18ാം തീയതിയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന മകളെ മദ്യപ സംഘം അസഭ്യം പറയുകയും പിതാവ് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെ സംഘം ചേർന്ന് പിതാവിനെ മർദ്ദിച്ചു. ഇടുക്കി സ്വദേശി ആൻസൺ, ആയൂർ സ്വദേശികളായ ഫൈസൽ, നൗഫൽ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

Related Articles

Latest Articles