Saturday, April 27, 2024
spot_img

കാത്തിരിപ്പിന് വിരാമം; ബിഗ്‌ബോസ് സീസൺ 5 ഉടൻ, ഒരേ ഒരു വിജയി..!

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ബിഗ്‌ബോസ് വീണ്ടും ജനങ്ങളിലേക്ക്.ആരാധകർ ഏറെ കാത്തിരിക്കുന്ന ഷോ ഉടൻ തന്നെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കുന്നു എന്ന വാർത്ത പുറത്തു വന്നിരിക്കുകയാണ്.

ഇത്തവണ ഷോ പ്രേക്ഷകരിൽ എത്തുമ്പോൾ ഏറ്റവും വലിയ പ്രത്യേകതയായി മാറുന്നത് മത്സരാർത്ഥികളിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്ന രീതിയാണ്.രാജ്യത്ത് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച റിയാലിറ്റി ഷോയായി മാറാനും ബിഗ് ബോസ് മലയാളത്തിന് സാധിച്ചിട്ടുണ്ട്.ഷോയുടെ മുഖമായി ഇത്തവണയും താരരാജാവ് മോഹൻലാൽ തന്നെയാണ് എത്തുന്നത്.പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന ഒരാളെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്.

ഭാരതി എയര്‍ടെലാണ് ടൈറ്റിൽ സ്പോൺസർ.പ്രേക്ഷകരുടെയും അനുദിനം മാറുന്നകാലത്തിന്റെയും സ്‍പന്ദനം മനസിലാക്കി വ്യത്യസ്‍തവും പുതുമയേറിയതുമായ രീതിയിലാണ് പുതിയ സീസണ്‍ അണിയിച്ചൊരുക്കുന്നത്.ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എന്നാൽ ബിഗ് ബോസ് സീസണ്‍ 5 ആരംഭിക്കുന്ന തീയതി പുറത്തു വിട്ടിട്ടില്ല.

Related Articles

Latest Articles