Tuesday, January 6, 2026

സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ കത്തികുത്ത് ;മാവേലിക്കരയിൽ യുവാവ് കുത്തേറ്റ് മരിച്ചു

മാവേലിക്കര : മുള്ളികുളങ്ങരയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. തെക്കേക്കര പഞ്ചായത്ത് 19ാം വാർഡിൽ അശ്വതി ജംഗ്ഷന് സമീപം വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. മാവേലിക്കര ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷ്(37)ആണ് കൊല്ലപ്പെട്ടത്.

ഉമ്പർനാട് വിഷ്ണുഭവനം വിനോദ് ആണ് സജേഷിനെ കുത്തിയത്. പെയിന്റിംഗ് തൊഴിലാളിയാണ് സജേഷ്.
മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്തം വാർന്നാണ് സജേഷ് മരിച്ചത്.

Related Articles

Latest Articles