Saturday, April 27, 2024
spot_img

ഇനി കഞ്ചാവിനും പരസ്യം? ; നിര്‍ണായക പ്രഖ്യാപനവുമായി ട്വിറ്റർ,കഞ്ചാവ് വിതരണക്കാർക്ക് ഇത് പുത്തൻ വഴി

കാലിഫോര്‍ണിയ: ബുധനാഴ്ചയാണ് കഞ്ചാവിന് പരസ്യം അനുവദിക്കുന്ന ആദ്യ സമൂഹമാധ്യമ പ്ലാറ്റ്ഫോമായി ട്വിറ്റര്‍ മാറിയത്. നേരത്തെ കഞ്ചാവിൽ നിന്നും നിർമിച്ചെടുക്കുന്ന വിവിധ ആവശ്യങ്ങൾക്കുള്ള ബാം, ലോഷൻ പോലുള്ള ക്രീമുകളുടെ പരസ്യങ്ങൾക്ക് മാത്രമായിരുന്നു ട്വിറ്ററില്‍ അനുമതി നല്‍കിയിരുന്നുള്ളു. ഈ നിലപാടിനാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതൽ യുഎസിലെ കഞ്ചാവ് വിതരണക്കാർക്ക് ട്വിറ്റർ വഴി അവരുടെ ഉൽപന്നങ്ങളും ബ്രാൻഡും പരസ്യം ചെയ്യാനാവും.ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കഞ്ചാവിനോ അനുബന്ധ ഉല്‍പ്പന്നങ്ങളുടേയോ പരസ്യം ചെയ്യാനുള്ള അനുമതിയില്ല.യുണൈറ്റഡ് സ്റ്റേറ്റ്സിലെ അധിക സംസ്ഥാനങ്ങളും വിനോദ കഞ്ചാവ് വിൽപ്പനയ്ക്ക് അംഗീകാരം നൽകുന്നതിനുള്ള നീക്കത്തിലാണ്.

കഞ്ചാവ് സ്ഥാപനങ്ങൾക്ക് ലൈസൻസ് ഉള്ളിടത്തോളം കാലം പരസ്യം ചെയ്യാൻ അനുവദിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. ലൈസൻസുള്ള പ്രദേശങ്ങൾ മാത്രമേ ടാർഗെറ്റുചെയ്യാവുവെന്നും 21 വയസ്സിന് താഴെയുള്ളവരെ ടാർഗെറ്റ് ചെയ്യരുതെന്നും ട്വിറ്റർ പ്രസ്താവനയിൽ പറയുന്നുണ്ട്. നീക്കം നിയമപരമായി കഞ്ചാവ് വില്‍ക്കുന്നവര്‍ക്ക് വലിയ വിജയമാണെന്നാണ് ലൈസന്‍സോടെ കഞ്ചാവ് വില്‍പന നടത്തുന്ന ക്രെസ്കോ ലാബ്സ് പ്രതികരിക്കുന്നു. മിക്ക മരിജുവാന ബിസിനസുകളും ട്വിറ്റർ നിർദ്ദേശിച്ച മെച്ചപ്പെടുത്തലുകൾ സ്വീകരിക്കാൻ തയ്യാറായിട്ടുണ്ട്. ഇന്നലെ ഇത് സംബന്ധിച്ച് ട്രൂലീവ് കഞ്ചാവ് കോർപ്പ് സൈറ്റിൽ ഒരു ക്യാമ്പയിന്‍ തന്നെ ആരംഭിച്ചിട്ടുമുണ്ട്.

Related Articles

Latest Articles