Monday, June 3, 2024
spot_img

ഇടുക്കി ഡാം ഇന്ന് തുറക്കും: സെക്കൻഡിൽ 40 ഘനയടി വെള്ളം പുറത്തേയ്ക്കൊഴുക്കും; ജാഗ്രതയിൽ ജില്ല

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ (Idukki Dam) ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് രണ്ടിന് ഡാമിന്റെ ഒരു ഷട്ടര്‍ തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറക്കുന്നത്. സെക്കൻഡിൽ 40 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്.

നിലവിൽ 2398.72 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 2399.03 അടിയിൽ ജലനിരപ്പ് എത്തുമ്പോൾ റെഡ് അലേർട്ട് പ്രഖ്യാപിക്കും. അണക്കെട്ട് തുറക്കുന്നതിന്റെ ഭാ​ഗമായി ജാ​ഗ്രതാ നിർദ്ദേശം നൽകിയതായി മന്ത്രി റോഷി അ​ഗസ്റ്റിൻ വ്യക്തമാക്കി. അതേസമയം പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. പ്രദേശത്തും രാവിലെ നല്ല മഴ ലഭിച്ചു. തുലാവര്‍ഷം ശക്തി പ്രാപിച്ചതും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതും കാരണം ഡാമിലേയ്ക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. അതേസമയം മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്ററില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ഉച്ചയോടെ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

Related Articles

Latest Articles