Tuesday, May 21, 2024
spot_img

ജയിലിനുള്ളില്‍ കുറ്റവാളികൾ ഏറ്റുമുട്ടി: ഇക്വഡോറില്‍ 68 പേര്‍ കൊല്ലപ്പെട്ടു; ഈ വർഷം രാജ്യത്ത് ജയിലുകളിൽ കൊല്ലപ്പെട്ടത് 300 പേർ

ക്വിറ്റോ: ജയിലിനുള്ളില്‍ കുറ്റവാളികൾ തമ്മിൽ ഏറ്റുമുട്ടി. ഇക്വഡോറിലാണ് സംഭവം. തടവുകാര്‍ സംഘം ചേര്‍ന്നുള്ള ഏറ്റുമുട്ടലിനിടെ 68 പേര്‍ കൊല്ലപ്പെട്ടു. ഗ്വായാക്വിൽ നഗരത്തിലെ ലിറ്റോറൽ പെനിറ്റ്യൻഷറി ജയിലിലാണ് ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.

പൊലീസ് ഇടപെടൽ നടത്തിയാണ് ജയിലിനുള്ളിലെ സംഘർഷ സാഹചര്യം നിയന്ത്രിച്ചത്. പരിശോധനയിൽ ജയിൽ കെട്ടിടത്തിൽ നിരവധി തോക്കുകളും ബോംബുകളും വാളുകളും കണ്ടെത്തി. സെപ്റ്റംബറിൽ ഇവിടെ നൂറിലേറെ തടവുകാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. നേരത്തെയുണ്ടായ തർക്കത്തെ തുടർന്ന് മൂന്നുപേർ ജയിലിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതാണ് വലിയ ഏറ്റുമുട്ടലിലേക്ക് വളർന്നത്. സംഘർഷം തുടരാനുള്ള സാഹചര്യം മുൻനിർത്തി ജയിലിൽ പട്ടാളത്തെ തന്നെ വിന്യസിച്ചിരിക്കുകയാണ്. ഇക്വഡോറിലെ ജയിലുകളിൽ ഈ വർഷം കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 300ലേറെയായി.

Related Articles

Latest Articles