Saturday, June 15, 2024
spot_img

സംസ്ഥാനത്തെ ഓൺലൈൻ ​ഗെയിം ആപ്പുകൾക്ക് കുരുക്ക് വീഴും; നിയന്ത്രണം നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: സംസ്ഥാനത്തെ മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര.

കുട്ടികൾ ഓൺലൈൻ ​ഗെയിമുകൾക്ക് അടിമപ്പെടുകയും തുടർന്നുണ്ടാകുന്ന ആത്മഹത്യ വർധിക്കുന്നതിന്റെയും സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം ഫ്രീ ഫയർ ​ഗെയിം കളിക്കുന്നതിനിടെ പതിനൊന്നുകാരൻ ആത്മഹത്യ ചെയ്തിരുന്നു. ഇത്തരം ദാരുണമായ സംഭവത്തിന് കാരണമായ ഫ്രീ ഫയർ ഗെയിം വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്. കുട്ടി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അങ്കിത് ജയ്‌സ്വാൾ പറഞ്ഞു.

ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കാൻ മധ്യപ്രദേശിൽ നിയമം കൊണ്ടുവരുമെന്നും അതിനുള്ള കരട് തയ്യാറായി എന്നും ഉടൻ തന്നെ അന്തിമ രൂപം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles