Friday, May 17, 2024
spot_img

കേന്ദ്ര ബജറ്റ് സമ്മേളനം 31ന് തുടങ്ങും; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്; നികുതി ഇളവുകള്‍ ഉണ്ടാകുമോ?

ദില്ലി: 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31 ന് തുടങ്ങും. രണ്ട് ഭാഗങ്ങളായാണ് ബജറ്റ് സമ്മേളനം നടക്കുക. ആദ്യ ഭാഗം 2022 ജനുവരി 31ന് ആരംഭിച്ച് 2022 ഫെബ്രുവരി 11ന് അവസാനിക്കും. രണ്ടാം ഘട്ടം 2022 മാർച്ച് 14ന് ആരംഭിച്ച് 2022 ഏപ്രിൽ 8ന് അവസാനിക്കും.

കോവിഡ് (Covid19) കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ രാജ്യസഭയുടെയും ലോക്‌സഭയുടെയും സമയക്രമം, ബജറ്റ് സമ്മേളനത്തിൽ സാമൂഹിക അകലം പാലിക്കുന്ന ഇരിപ്പിട ക്രമീകരണം തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ജനുവരി 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

2022-23 സാമ്പത്തികവര്‍ഷത്തെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് രാവിലെ 11മണിക്ക് അവതരിപ്പിക്കും. ഒരുമാസത്തെ ഇടവേളയ്ക്കുശേഷം സമ്മേളനത്തിന്റെ രണ്ടാംഭാഗം മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ എട്ടുവരെ ചേരും.

Related Articles

Latest Articles