Friday, December 12, 2025

ഇന്ത്യയിൽ അനുവദിച്ചിരിക്കുന്നത് കേവലം 20 യൂണിറ്റുകൾ മാത്രം ! കേരളത്തിലെ ആദ്യത്തേത്; ഗാരേജിലേക്ക് രണ്ട് പുതുപുത്തൻ വാഹനങ്ങൾ എത്തിച്ച് ഉണ്ണി മുകുന്ദൻ

ഗാരേജിലേക്ക് രണ്ട് പുതുപുത്തൻ വാഹനങ്ങൾ എത്തിച്ച് നടൻ ഉണ്ണി മുകുന്ദൻ. ലാൻഡ് റോവർ ഡിഫൻഡറും മിനി കൂപ്പർ കൺട്രിമാൻ ഇലക്ട്രിക്കുമാണ് താരം വാങ്ങിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ മിനി കൺട്രിമാൻ ജോൺ കൂപ്പർ വർക്സ് ആണിത്. നേരത്തെ ഡിഫൻഡർ 2 ലീറ്റർ പെട്രോൾ പതിപ്പും താരം സ്വന്തമാക്കിയിരുന്നു.

മിനി കൂപ്പർ കൺട്രിമാൻ ജെഎസ്ഡബ്ല്യു ഇലക്ട്രിക്കിന്റെ കേരളത്തിലെ ആദ്യ മോഡലാണ് ഇത്. ഇന്ത്യയിൽ കേവലം 20 യൂണിറ്റുകൾ മാത്രമാണ് കമ്പനി അനുവദിച്ചിരിക്കുന്നത്. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളുമായി എത്തുന്ന ഇലക്ട്രിക് കാറാണ് കണ്‍ട്രിമാന്‍.

201 ബിഎച്ച്പി, 250 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടറാണ് മിനി കണ്‍ട്രിമാന്റെ കരുത്ത്. 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കു കുതിക്കും.

ഡിഫൻഡർ 110, 2.0 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 296 ബി എച്ച് പി കരുത്തും 400 എൻ എം ടോർക്കും ഉൽപാദിപ്പിക്കുമിത്. എച്ച് എസ് ഇ വേരിയന്റാണ് ഉണ്ണി മുകുന്ദൻ തിരഞ്ഞെടുത്തിരിക്കുന്നത്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ്സ് ചാർജിങ്, മെറിഡിയൻ ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കലി നിയന്ത്രിക്കാൻ കഴിയുന്ന മുൻസീറ്റുകൾ, 360 ഡിഗ്രി ക്യാമറ, എൽ ഇ ഡി ഹെഡ് ലൈറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവയാണ് എടുത്ത് പറയേണ്ട സവിശേഷതകൾ.

Related Articles

Latest Articles