Saturday, May 4, 2024
spot_img

അവശേഷിക്കുന്നത് വൈകുന്നേരം 4.38 വരെയുള്ള ഓക്സിജൻ മാത്രം; ടൈറ്റൻ അന്തർവാഹിനിക്കായി തെരച്ചിൽ ഊർജിതം

ന്യൂയോർക്ക് : ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനിക്കായി തിരച്ചിൽ ഊർജിതമാക്കി. അഞ്ച് യാത്രികരുമായി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ ‘ടൈറ്റൻ’ എന്ന അന്തർവാഹിനിയാണ് യാത്രയ്ക്കിടെ കാണാതായത്. ഇന്ന് വൈകുന്നേരം 4. 38 വരെയുള്ള ഓക്സിജൻ മാത്രമാണ് പേടകത്തിൽ അവശേഷിക്കുന്നത്.
അതിനാൽ തന്നെ ഇതു തീരും മുൻപേ യാത്രികരെ കണ്ടെത്താനായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും

ഏതാണ്ട് 21 അടി നീളമുള്ള അന്തർവാഹിനിയിലാണ് ഞായറാഴ്ച അഞ്ചംഗ സംഘം യാത്ര തിരിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ ഈ അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് അധികൃതർ വ്യക്തമാക്കിയത് . ‘പോളർ പ്രിൻസ്’ എന്ന ഗവേഷണ കപ്പലാണ് ഇവരുടെ യാത്രയ്ക്ക് മാർഗദർശിയായി ഉണ്ടായിരുന്നത്.

പ്രശസ്ത പാക് വ്യവസായി ഷഹ്സാദാ ദാവൂദ്, മകൻ സുലേമാൻ, ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, പ്രശസ്ത ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ് , യാത്ര സംഘടിപ്പിച്ച ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൻ റഷ് എന്നിവരാണ് അന്തർവാഹിനിയിലെ യാത്രക്കാർ

കടലിനടയിലേക്ക് നാലു കിലോമീറ്റർ വരെ ആഴത്തിൽ (13,200 അടി) തെരച്ചിൽ തുടരുകയാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. എന്നാൽ സമുദ്രാന്തർഭാഗത്തെ കുന്നുകളും താഴ്‌വരകളുംഅടിത്തട്ടിലെ കൂടിയ മർദവും തണുപ്പും തുടങ്ങിയ കാലാവസ്ഥാ സ്ഥിതിയും രക്ഷാപ്രവർത്തനത്തിനു വിലങ്ങുതടിയാകുകയാണ്.

Related Articles

Latest Articles