ദില്ലി: അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പല രാജ്യങ്ങളിലും സൈബര്‍ സ്‌പേസ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയില്‍ ശക്തമായി ഉന്നയിച്ച് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശൃംഗ്ലയാണ് ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ ഉന്നയിച്ചത്.ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗണ്‍സിലില്‍ ‘അന്താരാഷ്ട്ര സുരക്ഷയുടേയും സമാധാനത്തിന്റെയും പരിപാലനം: സൈബര്‍ സുരക്ഷ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകര സംഘടനകളുടെ മുന്‍വിധിയോടെയുള്ള അജണ്ടകള്‍ പ്രചരിപ്പിക്കാനും, വിദ്വേഷവും അക്രമവും അഴിച്ചുവിടാനും യുവാക്കളെ റിക്രൂട്ട് ചെയ്യാനും സംഘടനകള്‍ സൈബര്‍ സ്‌പേസ് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..
അതേസമയം തീവ്രവാദ സംഘടനകളിലേയ്ക്കുളള നുഴഞ്ഞുകയറ്റവും ആഗോളതലത്തില്‍ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സൈബര്‍ സ്‌പേസ് വ്യാപകമായി ദുരുപയോഗിക്കുകയാണെന്നും ശൃംഗ്ല കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തിലുള്ള ഇത് ഐസിടി പ്രൊഡക്ടുകളുടെ വിതരണത്തെയാണ് ബാധിക്കുന്നത്. അതിനാല്‍ എല്ലാ രാജ്യങ്ങളും അവിടെയുള്ള ആളുകളും സംഘടനകളും രാജ്യത്തിന്റെ അന്തര്‍ദേശീയ പ്രതിബദ്ധതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഐടിസി പ്രൊഡക്ടുകളുടെ ആഗോള വിതരണം തടസപ്പെടുത്തരുതെന്നും ഇന്ത്യ നിര്‍ദേശിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

