Friday, December 26, 2025

ഓപ്പറേഷന്‍ കിങ് കോബ്ര ; കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് ഷിഹാബുദ്ദീന്‍, അബ്ദുള്‍ സാബിദ് എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന്‍ കിങ് കോബ്രയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ പരിസരത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒരു കിലോ കഞ്ചാവ് 4000 രൂപയ്ക്ക് വാങ്ങി 500 രൂപ വിലയുള്ള ചെറു പാക്കറ്റുകളിലാക്കിയാണ് ഇവര്‍ ഇവിടെ വില്‍പ്പന നടത്തുന്നത്. വിശാഖപട്ടണത്ത് നിന്നും ട്രെയിന്‍ മാര്‍ഗം വില്‍പ്പനക്കായാണ് പ്രതികള്‍ ലഹരി വസ്തു കൊച്ചിയിലേക്ക് എത്തിച്ചത്.

അവധിക്കാലത്ത് വീടുകളിലേക്ക് പോകാതെ ഹോസ്റ്റലുകളില്‍ തന്നെ തങ്ങുന്ന വിദ്യാര്‍ത്ഥികളെയും ഇവര്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഇരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Related Articles

Latest Articles