Operation P Hunt: 41 arrested in raids across Kerala
തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ സംസ്ഥാനത്ത് 41 പേർ അറസ്റ്റിൽ. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ ഇതുവരെ 41 പേര്‍ അറസ്റ്റിലായി. ഇവരില്‍ ഡോക്ടറും ഐടി ജീവനക്കാരനും ഉള്‍പ്പെടുന്നു. ഇന്‍റര്‍ പോളുമായി ചേര്‍ന്നാണ് കേരള പൊലീസ് ഓപ്പറേഷന്‍ പി ഹണ്ട് നടത്തിയത്. സംസ്ഥാന വ്യാപകമായി 464 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതില്‍ 339 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഇന്നലെ ഒരേസമയമാണ് 465 ഇടങ്ങളിലായി പരിശോധന നടന്നത്. 339 കേസുകൾ രജിസ്റ്റർ ചെയ്‌തു. ആറിനും പതിനഞ്ചിനും ഇടയിലുളള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എ ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു. ഓപ്പറേഷൻ പി ഹണ്ടിന്റെ ഈ വർഷത്തെ മൂന്നാം പതിപ്പാണ് ഇന്നലെ നടന്നത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ മാത്രമല്ല, അത് കാണുകയും ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്തവര്‍ക്കെതിരെയും പൊലീസ് നടപടിയെടുക്കുന്നുണ്ട്. അത്തരക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിയ റെയ്ഡുകളില്‍ ആകെ 525 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഇത്രയും കാലയളവിനുള്ളില്‍ 428 പേരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരില്‍ കൂടുതലും ഐടി രംഗത്ത് ജോലി ചെയ്യുന്നവരും പ്രൊഫഷണലുകളുമാണെന്ന് പൊലീസ് പറയുന്നു. സംസ്ഥാന പൊലീസും സൈബർ ഡോമും ചേർന്ന് കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് നടത്തുന്ന സൈബർ ഓപ്പറേഷനാണ് ഓപ്പറേഷൻ പി-ഹണ്ട്. ഓൺലൈനിൽ നിന്ന് കുട്ടികളുടെ നഗ്നചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയോ അപ്ലോഡ് ചെയ്യുകയോ ചെയ്തതിന് പിടിയിലായവർ പുറത്തിറങ്ങിയതിന് ശേഷം അവ വീണ്ടും ആവർത്തിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനാൽ ഇത്തരക്കാരിൽ ചിലർക്ക് മനോവൈകല്യങ്ങൾ ഉണ്ടായേക്കാമെന്നും അവർക്ക് മാനസിക ചികിത്സ നൽകേണ്ടതുണ്ടെന്നും കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലൊറേഷൻ ടീം വിലയിരുത്തുന്നു.
ഒരിക്കൽ പിടിക്കപ്പെട്ടവർ പുറത്തിറങ്ങിയാൽ കൂടുതൽ പിടിക്കപ്പെടാതിരിക്കാൻ കൂടുതൽ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. എളുപ്പത്തിൽ പിടിക്കപ്പെടാതിരിക്കാനുള്ള സോഫ്റ്റ്വെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇത്തരക്കാർ ഉപയോഗിക്കുന്നു. ഓരോ രണ്ട് മാസങ്ങൾ കൂടുംതോറും ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നു എന്നാണ് പോലീസിന്റെ നിരീക്ഷണം.
കുറേയാളുകൾ പിടിക്കപ്പെടുമ്പോഴേക്കും അപ്രത്യക്ഷമാകുന്ന വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾക്ക് പകരം പുതിയവ പ്രത്യക്ഷപ്പെടുന്നു. പോലീസ് പിടിക്കപ്പെടുമെന്നുള്ളതിനാൽ ഇത്തരക്കാർ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് വീഡിയോകൾ കാണുകയും അവ ഡിലീറ്റ് ചെയ്യുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. ഫോണുകളിലും കംപ്യൂട്ടറുകളിലും മറ്റും ഇത്തരം വീഡിയോ കണ്ടതിന്റെയോ ഡൗൺലോഡ് ചെയ്തതിന്റെയോ തെളിവുകൾ ഉണ്ടാകില്ല. ഇതിന് പുറമെ ഓരോ മൂന്ന് ദിവസങ്ങൾ കൂടുമ്പോഴും ഫോണുകൾ ഫോർമാറ്റ് ചെയ്ത് വിവരങ്ങൾ നശിപ്പിക്കും. ഇത്തരം വലിയ തയ്യാറെടുപ്പുകളും പ്രതിരോധവും നടത്തുന്നതിനാൽ ഇന്റർനെറ്റിലെ കുറ്റവാളികളെ കണ്ടെത്തുന്നത് ശ്രമകരമാണ്.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…