ദില്ലി : പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഭാരതം നടത്തിയ മിസൈൽ ആക്രമണത്തിൽ കൊടുംഭീകരന്‍ അബ്ദുള്‍ റൗഫ് അസറും കൊല്ലപ്പെട്ടതായി വിവരം. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാൻഡറുമാണ് റൗഫ് അസര്‍. ജെയ്‌ഷെ തലവന്‍ മൗലാന മസൂദ് അസറിന്റെ സഹോദരനായ റൗഫ്, 1999-ലെ കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് ഇയാൾ. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ റൗഫിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ ചത്തത്.
ബഹാവല്‍പുരിലെ ജെയ്‌ഷെ ആസ്ഥാനത്തിന് നേരേ ഇന്ത്യ നടത്തിയ തിരച്ചടിയിലാണ് റൗഫ് അസര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ബഹാവല്‍പുരിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരി അടക്കം പത്ത് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

