Monday, May 20, 2024
spot_img

അദ്ധ്യാപകരാകാൻ ഇതാ നിങ്ങൾക്കും അവസരം; ബി ടെക്, ബി സി എ പൂർത്തിയാക്കിയവരാണോ നിങ്ങൾ
എങ്കിൽ ഉടൻ അപേക്ഷിക്കൂ

തിരുവനന്തപുരം: യു പി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അവസരം. ബി ടെക്, ബി സി എ എന്നീ കോഴ്‌സുകൾ 55 ശതമാനം മാർക്കോടെ പാസായവർക്കാണ് യു പി സ്കൂൾ അദ്ധ്യാപകരാകാൻ അവസരം ലഭിക്കുക. ബി എഡും കെ-ടെറ്റും നേടിയാൽ ഇവർക്ക് യു പി വിദ്യാർത്ഥികളെ പഠിപ്പിക്കാം.

പുതിയ ഉത്തരവിലൂടെ ഗണിതം, സയൻസ് എന്നീ വിഷയങ്ങൾ പ്രത്യേകമായി പഠിച്ച് ബി ടെക്, ബി സി എ കോഴ്‌സുകൾ പാസായവർക്ക് ബി എഡ് പ്രവേശനം ലഭിക്കും. മുമ്പ് പ്ലസ്ടുവിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡിഎൽഎഡ്) കോഴ്‌സിനുമാത്രമേ പ്രവേശനം ലഭ്യമായിരുന്നുള്ളൂ.

പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെ ഇ ആർ ഭേദഗതി ചെയ്യുകയും കെ-ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിൽ മാറ്റം വരുത്തുകയും ചെയ്യും. നിലവിൽ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് ബി എഡ് കഴിഞ്ഞ് അദ്ധ്യാപകനിയമനം നേടിയവർക്ക് അംഗീകാരം കിട്ടാനും പുതിയ ഉത്തരവ് സഹായിക്കും

Related Articles

Latest Articles