മുംബൈ : രാജ്യത്തെ വ്യവസായ പ്രമുഖൻ ഗൗതം അദാനി എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതായി പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി . ഇന്ന് പവാറിന്റെ മുംബൈയിലെ വീട്ടിൽ വച്ചായിരുന്നു രണ്ട് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടന്നത്. നേരത്തെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെ പിന്തുണച്ച് ശരദ് പവാർ രംഗത്തെത്തിയിരുന്നു.
അദാനി ഗ്രൂപ്പിനെതിരെ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തെക്കാൾ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്നും അദാനി രാജ്യത്തിനു നൽകുന്ന സംഭാവനകൾ അവഗണിക്കരുതെന്നും പറഞ്ഞ് പവാർ പ്രതിപക്ഷത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ ജെപിസി അന്വേഷണമുണ്ടായാൽ അതിനെ എതിർക്കില്ലെന്നും പവാർ പിന്നീട് വ്യക്തമാക്കിയിരുന്നു.

